Latest Malayalam News - മലയാളം വാർത്തകൾ

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയില്ല; പിന്‍വലിച്ച് ജില്ലാ കളക്ടര്‍

KERALA NEWS TODAY THRISSUR:തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഡിസംബര്‍ നാലിന് അവധിയായിരിക്കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചത്. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്.അവധി റദ്ദാക്കികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജിഎച്ച്എസ്എസ് സ്‌കൂളിലെ കട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഡിസംബര്‍ നാലിന് (ഇന്ന്) ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്. നവകേരള സദസ്സിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചായിരുന്നു തീരുമാനം. വരും ദിവസങ്ങളില്‍ കേരളസദസ്സ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചിട്ടില്ല.

Leave A Reply

Your email address will not be published.