KERALA NEWS TODAY KOZHIKKODE:
ഉദ്ഘാടനത്തിനിടെ സദസ്സിൽ നിന്ന് അധ്യാപകർ സംസാരിച്ചതിനു പിന്നാലെ ഇറങ്ങിപോയി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാട്ന പ്രസംഗത്തിനിടെയിൽ അധ്യാപകര്‍ സംസാരിച്ചതോടെ പ്രകോപിതനായ എ.എന്‍. ഷംസീര്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. കുട്ടികള്‍ പ്രസംഗം കേള്‍ക്കുന്നുണ്ട്, എന്നാല്‍ അധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നത്. ഇത് കൊണ്ട് താൻ പ്രസംഗം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിപോകുകയായിരുന്നു.സ്പീക്കറുടെ വാക്കുകൾ: ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല, കാരണം ആളുകൾ സ്പീക്കര്‍ പ്രസംഗിക്കുമ്പോള്‍ അവിടെ കിസ പറഞ്ഞിരിക്കുകയാണ്. ഇത് പിന്നെ ഞാന്‍ ആരോട് പ്രസംഗിക്കാനാ?അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കാര്യങ്ങളിലേക്ക് ഒന്നും കടന്നുപോകാതെ, ശരിക്കും ഇപ്പോൾ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്, അധ്യാപകരാ ശ്രദ്ധിക്കാത്തെ. അതിനേക്കാള്‍ നല്ലത് പ്രസംഗം നിര്‍ത്തുന്നതാണല്ലോ’.