Kerala News Today-പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു.
സൈബർ വിദ്ഗധരെ കൂടി ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. അഗളി സിഐ സലീമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ, സിവിൽ സർവീസ് പോലീസുകാരും ഉൾപ്പെടും.
കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിലാണ് പോലീസ് നടപടി. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യ എത്തിയ കാറിന്‍റെ നമ്പർ കണ്ടത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ കോളേജിലെത്തും.
അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
Kerala News Today