Latest Malayalam News - മലയാളം വാർത്തകൾ

കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു; സംഭവം പന്തളം കുരമ്പാലയിൽ

KERALA NEWS TODAY PATHANAMTHITTA:പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് തീപിടുത്തം. 40 അടിയോളം ഉയരമുള്ള തേരിൻ്റെ മുകൾഭാഗത്താണ് തീ പടർന്നത്. ക്ഷേത്രവളപ്പിന് മുന്നിൽ ചുറ്റും നിറയെ ആളുകൾ നിൽക്കെയായിരുന്നു തീപിടിത്തം. സംഘാടകർ തന്നെ അതിവേഗം മുകളിൽ കയറി വെള്ളം ഒഴിച്ച് തീ അണച്ചു. കെട്ടുകാഴ്ചയ്ക്കായി തേര് നിർമ്മിച്ചതിൻ്റെ അമ്പതാം വാർഷികം കൂടിയായിരുന്നു ഇത്തവണ

Leave A Reply

Your email address will not be published.