Kerala News Today-തിരുവനന്തപുരം: പുത്തൻതോപ്പിൽ പൊള്ളലേറ്റ് മരിച്ച യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് തീകൊളുത്തി കൊന്നതാണെന ആരോപണവുമായി മരിച്ച യുവതിയുടെ അച്ഛൻ പ്രമോദ്. ഭർത്താവിൻ്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അഞ്ജുവിനെയും മകൻ ഡേവിഡിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്നാണ് ആരോപണം.
തങ്ങളുടെ മുന്നില്‍വെച്ച് ഉള്‍പ്പെടെ പല തവണ രാജു അഞ്ജുവിനെ മര്‍ദ്ദിച്ചിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിയുടെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും രാജു ജോസഫ് ടിന്‍സിലിയുമായുള്ള വിവാഹം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് മാസം മാത്രം പ്രായമുള്ള മകന്‍ ഡേവിഡ് ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.
കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ഭാര്യയെയും മകനെയും താന്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണം രാജു ജോസഫ് ടിന്‍സിലി നിഷേധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയില്‍ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണില്‍ സന്ദേശം അയച്ചിരുന്നു. ആ സമയം താന്‍ ഓടി വീട്ടിലെത്തി. പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താന്‍ തൊട്ടടുത്ത വീട്ടില്‍ ഫുട്ബോള്‍ കളികാണാന്‍ പോയി. തിരികെ വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഭര്‍ത്താവ് പറയുന്നു.
Kerala News Today