കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയതായി പൊലീസ്. കോളയാട് സ്വദേശി കരുണാകരൻ ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.