KERALA NEWS TODAY KANNUR:കണ്ണൂര്‍: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് പോലുള്ള പദാർത്ഥമെന്ന് നിഗമനം. ലാബ് പരിശോധന ഫലം ഇന്ന് വരും. അതിക്രമം നടത്തിയ ആളെക്കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെയില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യും. കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ, ആസൂത്രിത അതിക്രമം എന്ന സാധ്യതകളും തള്ളുന്നില്ല.