NATIONAL NEWS-ശ്രീഹരിക്കോട്ട : മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ഒക്ടോബര്‍ 21 രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വിക്ഷേപണം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
8.45 ന് വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിക്ഷേപണം നിര്‍ത്തലാക്കപ്പെട്ടു.
ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചതെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.