Latest Malayalam News - മലയാളം വാർത്തകൾ

വൈറലായി സൂര്യ-ജ്യോതിക ജോഡിയുടെ വര്‍ക്ക്ഔട്ട് വീഡിയോ

ENTERTAINMENT NEWS:സനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറെ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇരുവരും ഒന്നിച്ച് ജിമ്മില്‍ കഠിനമായ രീതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.സൂര്യയും ജ്യോതികയും തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.‘ഫിറ്റ്‌നസ് ഫ്രീക്കുകള്‍ ജോഡിയായാല്‍ ഇങ്ങനെയിരിക്കും’, ‘കപ്പിള്‍ ഗോള്‍ എന്നാല്‍ ഇങ്ങനെ വേണം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്.’ജ്യോതികയുടെ ‘ശെയ്ത്താന്‍’ എന്ന ചിത്രമാണ് തിയേറ്ററില്‍ ഇപ്പോള്‍ എത്തിയത്. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാ’കങ്കുവ’.തമിഴില്‍ ഏഴു സിനിമകളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.