ENTERTAINMENT NEWS:സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത് സിനിമക്ക് ഡിസംബർ 15 വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി. ദേവൻ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് തൽക്കുകയും ചെയ്തുകൊണ്ടായിരുന്നു തുടക്കം.ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കഥ – ജിത്തു കെ. ജയൻ, മനു സി. കുമാർ; തിരക്കഥ – മനു സി. കുമാർ;
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പളളി, എഡിറ്റിംഗ് – മൺസൂർ മുത്തുട്ടി, കലാസംവിധാനം – സുനിൽ കെ. ജോർജ്, കോസ്റ്റിയൂം ഡിസൈൻ-
നിസ്സാർ റഹ്മത്ത്, മേക്കപ്പ് – റോണക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺഡ്രോളർ – പൗലോസ് കുറുമുറ്റം,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അഭിലാഷ് പൈങ്ങോട്.