Latest Malayalam News - മലയാളം വാർത്തകൾ

സെഞ്ചുറിയടിച്ച് സൂപ്പർ സ്ക്വാഡ്; മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

ENTERTAINMENT NEWS-മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ.
ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.

ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 80 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് പ്രേക്ഷകർ നൽകിയത്.

ഭീഷ്മപർവത്തിനുശേഷം ബോക്സോഫീസിൽ 75 കോടി പിന്നിടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28-നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് കണ്ണൂർ സ്ക്വാഡിന് തിരക്കഥയെഴുതിയത്.

നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. 32 കോടിയോളമാണ് ചിത്രത്തിന്റെ മുടക്കുമുതൽ. കിഷോർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, അങ്കിത് മാധവ്, അർജുൻ രാധാകൃഷണൻ, ധ്രുവൻ, മനോജ് കെ.യു, വിജയരാഘവൻ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തിയത്.

Leave A Reply

Your email address will not be published.