ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരിക്കേറ്റത്. സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഒറ്റപ്പാലം എൻഎസ്എസ് കെപിടിവിഎച്ച് സ്കൂളിലെ വിദ്യാർഥികളാണ്.