Latest Malayalam News - മലയാളം വാർത്തകൾ

അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും ; മന്ത്രി എംബി രാജേഷ്

Strict action will be taken against those who take leave unnecessarily; Minister MB Rajesh

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങിയ ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി മന്ത്രി എംബി രാജേഷ്. ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീർഘ അവധി അനുവദിക്കരുതെന്നും മറ്റെല്ലാ ദീർഘ അവധികൾ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം തയ്യാറാക്കും. ലീവ് അനുവദിക്കില്ല എന്നല്ല മറിച്ച് ഈ രീതിയിലുള്ള പ്രവർത്തികൾ അനുവദിക്കാൻ കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, മദ്യനയം അവസാനഘട്ടത്തിലാണെന്നും മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി കൂടിയാണ് ഇനി വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.