Kerala News Today-കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഇയാൾക്ക് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.
കോഴിക്കോട് കക്കോടി ബൈപ്പാസിന് സമീപമായിരുന്നു സംഭവം. രക്തസമ്മര്‍ദ്ദം കുറഞ്ഞ രോഗിയുമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കോഴിക്കോട് ചേളന്നൂര്‍ മുതല്‍ കക്കോടി ബൈപാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചത്. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സ് ഹോണ്‍ അടിച്ചിട്ടും കാര്‍ മുന്നില്‍ നിന്നും മാറാത്തതും, പെട്ടെന്ന് ബ്രേക്കിടുന്നതും വീഡിയോയില്‍ കാണാം.
Kerala News Today