ENTERTAINMENT NEWS GOA:54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകർഷി ആണ് സംവിധായകൻ.ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതൽ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കർ), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാൾ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും ഇന്ത്യൻ പനോരമയിലേക്ക് ഇടം നേടി.മുഖ്യധാരാ സിനിമയിൽ 2018 ( ജൂഡ് ആന്റണി ജോസഫ്) ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിനോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത ശ്രീ രുദ്രം എന്ന ചിത്രവും ഇടം നേടിയിട്ടുണ്ട്.25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പ്രഖ്യാപിച്ചത്. അടുത്തമാസം 20 മുതൽ 28 വരെ ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്. വലിയ വിവാദമായ ദി കേരള സ്റ്റോറി സിനിമയും പട്ടികയിലുണ്ട്