KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് തിങ്കളാഴ്ച (15-01-2024) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി അവധി നൽകിയിരിക്കുന്നത്.
ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. മകരപ്പൊങ്കൽ ആഘോഷങ്ങൾ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ അവധി നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് ഉയർന്ന തോതിലായതിനാൽ സൗത്ത് വെസ്റ്റേൺ റെയിൽവേ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും സർവീസ്.ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
