KERALA NEWS TODAY – തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടർന്നേക്കുമെന്ന്
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലയിലും തീരദേശപ്രദേശത്തും ജാഗ്രത തുടരണമെന്നും മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പ്.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തി.