SPORTS NEWS-ദുബായ് : സെപ്റ്റംബറിലെ ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്.
സെപ്റ്റംബറില്‍ ഏകദിനങ്ങളില്‍ 80 റണ്‍സ് ശരാശരിയില്‍ 480 റണ്‍സടിച്ച താരത്തിന്റെ പ്രകടനമാണ് പുരസ്‌കാരത്തില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ എന്നിവരെ മറികടന്നാണ് ഗില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാ കപ്പില്‍ 302 റണ്‍സടിച്ച ഗില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു.
പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ 178 റണ്‍സും താരം നേടി.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്കെതിരെയും ഗില്‍ (104) സെഞ്ചുറി നേടിയിരുന്നു.
ഇതു കൂടാതെ മൂന്ന് അര്‍ധ സെഞ്ചുറികളും കഴിഞ്ഞ മാസം താരം നേടി. എട്ട് ഇന്നിങ്സുകളില്‍ രണ്ട് എണ്ണത്തില്‍ മാത്രമാണ് ഗില്‍ 50 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്തത്.
ഏകദിനത്തില്‍ മികച്ച റെക്കോഡാണ് ഗില്ലിനുള്ളത്. ഇതുവരെ 35 മത്സരങ്ങളില്‍നിന്നായി 66 റണ്‍സ് ശരാശരിയില്‍ 1917 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍.