KERALA NEWS TODAY KOLLAM:കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ SFI പ്രവർത്തകർ തടഞ്ഞു. ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായി. SFI-ABVP പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. നേരത്തെ LDF UDF സ്ഥാനാർത്ഥികൾ വന്നുപോയതിന് ശേഷമായിരുന്നു കൃഷ്ണകുമാർ എത്തിയത്.
ബിജെപി സ്ഥാനാർത്ഥി എത്തിയപ്പോഴാണ് SFI സംഘർഷം ഉണ്ടായത്. മൂന്ന് സ്ഥാനാർഥികൾക്ക് ഇടയിൽ ഇല്ലാത്ത പരിഭവമാണ് കുട്ടികൾക്കിടയിലെന്ന് കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് തക്ക സമയത്ത് വന്നു സുരക്ഷ നൽകി. അക്രമ രാഷ്ട്രീയം വച്ചുപൊറുപ്പിക്കില്ല.പരാജയ ഭീതി വരുമ്പോഴാണ് ഇവരെ ഇളക്കിവിടുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഭയപ്പെടുത്തി അയക്കാമെന്നുള്ള ധാരണ വേണ്ട. കൊല്ലത്ത് ബിജെപി അട്ടിമറി വിജയം നേടുമെന്ന സാധ്യത കണ്ടപ്പോൾ അക്രമം അഴിച്ചുവിടുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.