POLITICAL NEWS THRISSUR:തൃശൂര്‍: കേരള വര്‍മ കോളേജില്‍ നടന്ന റീകൗണ്ടിംഗില്‍ എസ്എഫ്ഐയ്ക്ക് ജയം. മൂന്ന് വോട്ടുകള്‍ക്കാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധിന്‍റെ ജയം. ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അനുരുദ്ധ് ജയിച്ചത്. അവസാന നിമിഷത്തിലാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ വിജയിച്ചത്. കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ 889 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ 892 വോട്ടുമാണ് നേടിയത്.വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ഥികളും വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ്എഫ്‌ഐ സ്ഥാനാര്‍ഥിയുടെ വിജയം കോടതി റദ്ദാക്കിയിരുന്നു. അസാധു വോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയിരുന്നു.വോട്ടെണ്ണല്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. ട്രഷറി ലോക്കറിലായിരുന്ന ബാലറ്റുകള്‍ കഴിഞ്ഞ ദിവസം കോളേജിലെ സ്‌ട്രോങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ബാലറ്റ് തുറന്ന് ചേംബറിലെത്തിച്ചു.എസ്എഫ്‌ഐ, കെഎസ് യു, എബിവിപി, എഐഎസ്എഫ് എന്നീ സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് 895 വോട്ടുമാണ് ലഭിച്ചത്. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടന്നു. 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ് യു രംഗത്ത് വന്നതോടെയാണ് വിവാദമായത്.