Latest Malayalam News - മലയാളം വാർത്തകൾ

356ാം വകുപ്പൊന്നും ഇവിടെ നടപ്പാവില്ല; ​ഗവർണർ നടത്തുന്നതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്: എംവി ഗോവിന്ദൻ

POLITICAL NEWS THIRUVANANTHAPURAM:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെപ്പറ്റി ഗവര്‍ണര്‍ പറയുന്നതെല്ലാം കള്ളമാണ്. നിലമേല്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവരും കണ്ട് ബോധ്യപ്പെട്ട കാര്യമാണ്.
കേന്ദ്ര ഇടപെടല്‍ ഉണ്ടാക്കുക എന്നതുമാത്രമാണ് ഗവര്‍ണറുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഗവർണർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും
എംവി ഗോവിന്ദന്‍ പറഞ്ഞു.ഗവര്‍ണര്‍ കള്ളം പറയുകയാണ്. നടന്ന കാര്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ശരിയായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി
മുന്നോട്ടുപോകുന്ന ജനങ്ങളുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല. പ്രതിഷേധക്കാർ തന്‍റെ വണ്ടിയിൽ
അടിച്ചു എന്ന് ഗവർണർ പറഞ്ഞത് കളവാണെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുന്നു എന്നു പറഞ്ഞാണ്
ഗവർണർ കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ സൃഷ്ടിച്ചത്.തന്നെ അക്രമിക്കുന്നു എന്ന നില വരുത്തി അതിന്‍റെ പുറത്ത് കേന്ദ്രത്തെക്കൊണ്ട് നിലപാട്
എടുപ്പിക്കാനാണ് ഗവർണറുടെ ശ്രമം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വരുത്തിയത്. ഇതെല്ലാം വളഞ്ഞ വഴികളാണ്. 356ാം വകുപ്പ് ഇവിടെ നടപ്പാക്കാൻ സാധിക്കില്ല.

Leave A Reply

Your email address will not be published.