Latest Malayalam News - മലയാളം വാർത്തകൾ

വയനാട് ദുരന്തമേഖലയിലെ തിരച്ചിൽ ഫലപ്രദം ; കളക്ടർ

Search in Wayanad disaster area effective; the collector

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന തിരച്ചില്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കി വയനാട് കളക്ടര്‍ മേഘശ്രീ ഡിആർ. തിരച്ചിലിനായി എല്ലാ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ‘ചാലിയാര്‍ തീരത്ത് 40 കിലോമീറ്റര്‍ തീരത്ത് പരിശോധന നടത്തും. കര്‍ണാടകയില്‍ നിന്നും കഡാവര്‍ നായകളെ എത്തിക്കും. തമിഴ്‌നാട്ടില്‍ നിന്നുളളവ എത്തി. 16 കഡാവര്‍ നായകളാണ് ആവശ്യം. 218 പേരെയാണ് കണ്ടെത്താനുളളത്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും.

Leave A Reply

Your email address will not be published.