ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?’; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

schedule
2023-05-29 | 10:09h
update
2023-05-29 | 10:09h
person
kottarakkaramedia.com
domain
kottarakkaramedia.com
'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍
Share

KERALA NEWS TODAY – ആലപ്പുഴ: കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.
ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിന് കൈക്കൂലി വാങ്ങുന്നുവെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്‌. എന്നാല്‍ ചിലര്‍ക്ക് പണം ഉണ്ടാക്കാന്‍ ഭയങ്കര ആവേശമാണ്.
ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്ന് അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും.
കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

google newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newslatest newsMalayalam Latest News
15
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
17.12.2024 - 06:38:09
Privacy-Data & cookie usage: