കൊച്ചി മംഗളവനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും ജില്ലക്കാരനായ 30കാരൻ ബഹാദൂർ സൻഡിലാണ് മരിച്ചത്. കമ്പി നട്ടെല്ലിൽ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ 14നാണ് മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മംഗളവനം ജീവനക്കാരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.