Latest Malayalam News - മലയാളം വാർത്തകൾ

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞ് അപകടം ; ഒരു മരണം

Sabarimala pilgrims' car overturns; one dead

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബു(68) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave A Reply

Your email address will not be published.