Latest Malayalam News - മലയാളം വാർത്തകൾ

തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി; അയ്യപ്പ വിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി

KERALA NEWS TODAY – ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തി. മണ്ഡലപൂജ ബുധനാഴ്ച നടക്കും.
ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ എത്തിയത്.
തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സജ്ജമാണ്.

മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27- ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും.
ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്.
അന്നു പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും.
പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക.
തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.
19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം.
തുടര്‍ന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.