Latest Malayalam News - മലയാളം വാർത്തകൾ

ചെഞ്ചുവപ്പണിഞ്ഞു ആകാശം; ലോകാവസാനമെന്ന് ചിലർ

WORLD TODAY – വിസ്മയക്കാഴ്ചയായി യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആകാശം ചെഞ്ചുവപ്പണിഞ്ഞു. ധ്രുവദീപ്തി എന്ന പ്രതിഭാസം കാരണമാണ് ആകാശത്ത് ചുവപ്പുരാശിയിൽ ദൃശ്യമായത്.
ഇതാദ്യമായാണ് ധ്രുവദീപ്തി ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ബള്‍ഗേറിയയിലാണ് ചുവന്ന ധ്രുവദീപ്തി ആദ്യം പ്രത്യക്ഷപ്പെട്ടത്.
പിന്നീട് റഷ്യ, ഉക്രയിന്‍, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും യൂറാല്‍ പര്‍വ്വതനിരകളിലും ധ്രുവദീപ്തി ദൃശ്യമായി.
യു.കെയുടെ ചില ഭാഗങ്ങളിലും ധ്രുവദീപ്തി ദൃശ്യമായതായി റിപ്പോര്‍ട്ടുണ്ട്. ചുവപ്പിനുപുറമെ പച്ച, മജന്ത നിറങ്ങളും പലയിടത്തും ദൃശ്യമായി.

ആകാശം ചുവപ്പണിഞ്ഞതിനെ ഭീതിയോടെയാണ് ചിലർ കാണുന്നത്. ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന ആശങ്ക ചിലർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Leave A Reply

Your email address will not be published.