Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍മൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
സെർവർ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്. പാലക്കാട് താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ സെർവർ തകരാർ കാരണം ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികൾ അറിയിച്ചു.
കോഴിക്കോടും തൃശൂരിലും റേഷൻ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാർ കാരണം എറണാകുളത്തെ റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. വയനാട്ടില്‍ പലയിടങ്ങളിലും ഈ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല.
Kerala News Today