Latest Malayalam News - മലയാളം വാർത്തകൾ

‘വീണ സര്‍വീസ് ടാക്‌സ്’,പുതിയ നികുതി; പിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍- രാജീവ് ചന്ദ്രശേഖര്‍

KERALA NEWS TODAY -ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ സ്വകാര്യ കമ്പനിയില്‍ നിന്ന് സേവനങ്ങളൊന്നും നടത്താതെ തന്നെ മാസപ്പടി വാങ്ങുന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിമാരായ മന്ത്രി രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും.

പുതിയ നികുതിയെന്ന പോലെ കേരള മുഖ്യമന്ത്രിയുടെ മകള്‍ വീണ സര്‍വീസ് ടാക്‌സ് വിവിധ കമ്പനികളില്‍ നിന്ന് വാങ്ങുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

സോഫ്റ്റ്വെയറും സാങ്കേതിക വിദ്യയുമായി യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ കമ്പനി എന്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം കൈമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ന് നമ്മള്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകള്‍, ‘വീണാ സര്‍വീസ് ടാക്‌സ്’ എന്ന പേരില്‍ പുതിയ തരം നികുതി ഏര്‍പ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളില്‍നിന്നു പണം വാങ്ങുന്നത്’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വിവിധ കമ്പനികള്‍ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയില്‍ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു.

വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

‘ സംഘടിത കൊള്ള’ യെന്ന് ചാനല്‍ ചര്‍ച്ചയില്‍ വന്ന് പറയുന്ന യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ മിണ്ടുന്നില്ല.
ജനങ്ങളുടെ വിഷയങ്ങള്‍ ഉന്നയിക്കേണ്ടത് ചാനല്‍ ചര്‍ച്ചയിലല്ല ,നിയമസഭയിലാണ്. പി.ടി തോമസിന്റെ ആത്മാവിനോട് നീതി പുലര്‍ത്താനെങ്കിലും കോണ്‍ഗ്രസ് ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ടതായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.