Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.
എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മിക്കജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊച്ചിയില്‍ ശക്തമായ മഴ തുടരുകയാണ്. ഇടപ്പള്ളി മരോട്ടിച്ചുവട് കലൂര്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ വെള്ളം കയറി.
കൊല്ലം അഴീക്കലില്‍ കാറ്റിലും തിരയിലും പെട്ട് ഫൈബര്‍ വള്ളം തകര്‍ന്നു. രാവിലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ കല്ലാര്‍–പൊന്‍മുടി റോഡില്‍ മരം വീണു. ഇതോടെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.
Kerala News Today