Latest Malayalam News - മലയാളം വാർത്തകൾ

രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും നാളെ വയനാട്ടിലെത്തും

Rahul Gandhi and Priyanka Gandhi will arrive in Wayanad tomorrow

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് സന്ദർശനം നാളത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം വയനാട്ടിൽ രക്ഷാദൗത്യം തു‍ടരുകയാണ്. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 175 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ കരസേനാ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റൽ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. 175 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവന്ന കണക്കുകൾ പറയുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.