Latest Malayalam News - മലയാളം വാർത്തകൾ

മലയാളത്തിലെ പ്രമുഖ സംവിധായകൻ മോഹൻ അന്തരിച്ചു

Prominent Malayalam director Mohan passed away

മലയാളത്തിലെ പ്രമുഖ സംവിധായകൻ മോഹൻ അന്തരിച്ചു. വിടപറഞ്ഞത് എൺപതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകർത്തിയ സംവിധായകനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പി വേണുവിന്റെ സഹായിയായി തുടക്കം കുറിച്ച മോഹൻ പിന്നീട് ജോൺപോളുമായി ചേർന്ന് മികവാർന്ന ചിത്രങ്ങളുടെ സംവിധായകനായി. മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള, ശാലിനി എന്റെ കൂട്ടുകരി തുടങ്ങിയ സിനികളിൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാളസിനിമയിലെ സുവർണ്ണകാലത്തെ മുൻ നിര സംവിധായകനായിരുന്നു മോഹൻ. സംസ്കാരം നാളെ നടക്കും. ഭാര്യ-അനുപമ, രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്.

Leave A Reply

Your email address will not be published.