NATIONAL NEWS-ലബ്നൗ: ഉത്തർപ്രദേശിലെ സീതപുരിൽ ദമ്പതിമാരെ അടിച്ചുകൊന്നു.
സീതാപൂർ ജില്ലയിലെ രജേയ്പുർ സ്വദേശികളായ അബ്ബാസ (55) ഭാര്യ കമുറൽനിസ (53) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിനെ തുടർന്ന് പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ദമ്പതിമാർ ക്രൂരമരണത്തിനിടയായത്.
ഇവരുടെ മകൻ ഹിന്ദുമതത്തിൽ പെട്ട പെൺകുട്ടിയുമായി ഒളിച്ചോടി എന്നതാണ് കൊലപാതത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നത്.
ഇരുമ്പ് വടികളുമായി എത്തിയ ആക്രമികൾ ദമ്പതിമാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ദമ്പതിമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇവർ മരിച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ ആക്രമസംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇവരുടെ മകനായ ഷൗക്കത്തും അയൽക്കാരിയായ റൂബിയും തമ്മിൽ ഏറെ നാളുകളായി അടുപ്പം ഉണ്ടായിരുന്നു. 2020 ഒളിച്ചോടിയിരുന്നു എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തി അകത്തിതിനാൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. അതിനെ തുടർന്നും പോലീസ് കേസെടുക്കുകയോ ഷൗക്കത്തിന് അറസ്റ്റ് ചെയ്തിരുന്നു ഇതിനെ പിന്നാലെ ഷൗക്കത്ത് ജയിലിലുമായി.കഴിഞ്ഞ ജൂൺ മാസം ജയിലിൽ നിന്ന് ഇറങ്ങിയ ഷൗക്കത്ത് വീണ്ടും പെൺകുട്ടിയുമായി ഒളിച്ചോടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇത്തവണയും രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും പെൺകുട്ടി ഷൗക്കത്തിന്റെ ഒപ്പമായിരുന്നു നിന്നിരുന്നത്.പിതാവിന്റെ നേതൃത്വത്തിലാണ് ആസൂത്രിതമായി കൊലപാതകം നടന്നിരുന്നത് ഒളിവിലുള്ള രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.