Latest Malayalam News - മലയാളം വാർത്തകൾ

സാന്ദ്രാ തോമസിന്റെ പരാതിയിൽ ബി ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

Police have registered a case against B Unnikrishnan on Sandra Thomas' complaint

സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. നിർമാതാവായ സാന്ദ്രാ തോമസിന്റെ പരാതിയില ബി ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമധ്യത്തിൽ തന്നെ അപമാനിച്ചു എന്നാരോപിച്ചാണ് നിർമാതാവ് സാന്ദ്രാ തോമസ് പരാതി നൽകിയത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പരാതിയിലുണ്ട്. നിർമാതാവ് ആന്റോ ജോസഫ് ആണ് രണ്ടാം പ്രതി. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ വൈരാഗ്യ നടപടി സ്വീകരിച്ചുവെന്നാണ് സാന്ദ്ര തോമസ് ആരോപിക്കുന്നത്. ഫെഫ്കയിലെ ചില കാര്യങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിനെതിരെ പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. രണ്ട് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു.

Leave A Reply

Your email address will not be published.