• Home
  • KERALA NEWS TODAY
  • ബത്തേരി യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പിടികൂടി പോലീസ്
KERALA NEWS TODAY

ബത്തേരി യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പിടികൂടി പോലീസ്

Email :30

സുല്‍ത്താന്‍ ബത്തേരി : യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കുറ്റവാളിയായ പ്രതിയെ പിടികൂടി. നെന്മേനി മഞ്ഞാടി കേളോത്ത് വീട്ടില്‍ അനൂജ് അബു(30)വിനെയാണ് ഇയാളുടെ വീട് വളഞ്ഞ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന അനൂജ് വീട്ടിലേക്ക് വന്നപ്പോഴായിരുന്നു തിങ്കളാഴ്ച രാത്രിയോടെ പിടികൂടിയത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. നവംബര്‍ 24ന് രാത്രി പതിനൊന്ന് മണിയോടെ ബത്തേരി ടൗണിലാണ് സംഭവം. മൂലങ്കാവ് സ്വദേശിയായ യുവാവിനാണ് കമ്പിവടി കൊണ്ടും നഞ്ചക്ക് കൊണ്ടും ക്രൂരമായ മര്‍ദ്ദനമേറ്റത്. അന്ന് പകല്‍ ഇയാളുടെ സുഹൃത്ത് മറ്റൊരാളുമായുണ്ടായ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. അനൂജ് അബു ഉള്‍പ്പെടെയുള്ള നാല് പേര്‍ ചേര്‍ന്ന് കമ്പിവടി കൊണ്ട് തലക്കടിക്കുകയും, നഞ്ചക്ക് കൊണ്ട് നെറ്റിക്ക് അടിക്കുകയും, താഴെ വീഴ്ത്തി ചവിട്ടുകയുമായിരുന്നു. കമ്പിവടി കൊണ്ട് വീണ്ടും തലക്കടിക്കാനുള്ള ശ്രമം യുവാവ് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ അനൂജ് അബുവിന്റെ പേരില്‍ കല്‍പ്പറ്റ, ബത്തേരി, അമ്പലവയല്‍, വൈത്തിരി സ്റ്റേഷനുകളിലായി അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളും ഉള്ളതായി പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts