National News-ബാലസോര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കുറ്റക്കാരായവര്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടസ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയും സന്ദര്‍ശിച്ചശേഷമാണ് മോദിയുടെ പ്രതികരണം. ശരിയായ അന്വേഷണം ഉറപ്പാക്കും.
അപകടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാന്‍ ശ്രമിച്ച ഒഡീഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വേദന പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ല, പക്ഷേ ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം നമുക്കെല്ലാവര്‍ക്കും ശക്തി നല്‍കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
National News