Kerala News Today-പത്തനംതിട്ട: ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡണ്ടും പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്ററുമായ പ്രകാശ് ഇഞ്ചത്താനത്തിൻ്റെ ഭാര്യാ പിതാവ് ഇലന്തൂര്‍ മണ്ണംന്തലക്കല്‍ വി റ്റി മാത്യു(86) നിര്യാതനായി.
സംസ്കാരം ജൂലായ് 12 ബുധനാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപള്ളിയില്‍ വെച്ച് നടക്കും.
ഇന്ത്യന്‍ ആര്‍മിയിലും സൗദി അരാംകോയിലും ദീര്‍ഘകാലം സേവനം അനുഷ്ടിച്ച വ്യക്തിയാണ് വി റ്റി മാത്യു.
പുന്നക്കാട് മലയില്‍ അന്നമ്മയാണ് ഭാര്യ.
മക്കള്‍-മിനി(ഡയറക്ടര്‍, ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്), ഷൈനി(മുംബൈ), ഷീനാ.
മരുമക്കള്‍-പ്രകാശ് ഇഞ്ചത്താനം(വൈസ് പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, പത്തനംതിട്ട യൂണിറ്റ്)), ഉളനാട് തോണ്ടുതറ കാലായിയില്‍ ജോസ്(മുംബൈ), ഷിബു.
കൊച്ചുമക്കള്‍-ഐശ്വര്യ പ്രകാശ്(കാനഡ), അരുണ്‍ പ്രകാശ്(ഇന്‍ഫോ പാര്‍ക്ക് കൊച്ചി), ജോയല്‍ ജോസ് (അയര്‍ലാന്റ്), സാന്ദ്ര, ഷാരോണ്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
ഫോണ്‍-94473 66263, 85471 98263
Kerala News Today