Latest Malayalam News - മലയാളം വാർത്തകൾ

പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല ; മൊഴി നൽകി സൗബിൻ ഷാഹിർ

Parava Films has not done black money transactions; Soubin Shahir testified

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നി‍ർമ്മാതാക്കൾക്കെതിരായ ഇഡി അന്വേഷണത്തിൽ മൊഴി നൽകി സൗബിൻ ഷാഹിർ. സിനിമയുടെ നിർമ്മാതാക്കളിലൊരാളാണ് നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും, എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും സൗബിൻ ഇഡിക്ക്‌ മൊഴി നൽകി. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയെന്നും, എന്നാൽ പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്ന 40 ശതമാനത്തിൽ.ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുമാണ് സിറാജിന്റെ പരാതി. അതേസമയം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും നിർമ്മാതാക്കൾ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഇയാളിൽ നിന്ന് വാങ്ങിയ ഏഴ് കോടിയിൽ ആറര കോടിയും തിരികെ നൽകിയതായും നിർമ്മാതാക്കൾ അറിയിച്ചു.

Leave A Reply

Your email address will not be published.