KERALA NEWS TODAY – പാലക്കാട് : ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം.
കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരി (19) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു.
50 ഓളം സ്വാമിമാര്‍ ഈ സമയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയിരുന്നു. കുളത്തിലിറങ്ങിയ ശബരിയെ കാണാതായി.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയില്‍ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Next Post