Latest Malayalam News - മലയാളം വാർത്തകൾ

അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്

NATIONAL NEWS: ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്.
രണ്ട് ബിഎസ്എഫ് ജവാന്മാർക്കും മറ്റൊരാൾക്കും വെടിയേറ്റു. പരുക്കു ഗുരുതരമല്ല. അർനിയ സെക്ടറിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണു പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് ആരംഭിച്ചത്. അഞ്ച് ഇന്ത്യൻ പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ് നടത്തിയത്.

അർനിയ, സുചേത്ഗർ, ജബോവൽ, സിയ, ട്രവേ തുടങ്ങിയ ഇടങ്ങളിൽ വ്യാപക വെടിവയ്പ്പുണ്ടായി.
ജനങ്ങൾ താമസിക്കുന്ന ഇടത്തേക്ക് ഷെല്ലുകള്‍ വിക്ഷേപിച്ചതായും വിവരമുണ്ട്. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പരുക്കേറ്റ സൈനികരെ തുടർചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.