Latest Malayalam News - മലയാളം വാർത്തകൾ

ഓണം അവധി 9 ദിവസം മാത്രം, തിയതികള്‍ അറിയാം, ക്രിസ്മസ് അവധിയിലും ആശ്വാസമില്ല

KERALA NEWS TODAY :
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണം, ക്രിസ്മസ് അവധി ദിനങ്ങളില്‍ തീരുമാനമായി. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി ഇത്തവണയും 9 ദിവസം വീതമാണ് അവധി. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു അവധി ലഭിച്ചത്. അതിന് മുന്പൊക്കെ 10 ദിവസം കൃത്യമായി ഓണം, ക്രിസ്മസ് അവധി ലഭിച്ചിര്രുന്നു.ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. 14 മുതൽ 22 വരെയാണ് ഓണാവ ധി. രണ്ടാം പാദവാർഷിക പരീക്ഷ, അഥവാ ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെയാണ്. എൽ എസ് എസ്-യു എസ് എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്.ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28ന് സ്കൂ‌ളുകൾ അടയ്ക്കുമെന്നും മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതുകഴി ഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്‌തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.