ഒഡിഷ ട്രെയിൻ ദുരന്തം: സിഗ്നൽ സംവിധാനം പാളിയത് വീഴ്ച

schedule
2023-06-03 | 10:33h
update
2023-06-03 | 05:03h
person
kottarakkaramedia.com
domain
kottarakkaramedia.com
ഒഡിഷ ട്രെയിൻ ദുരന്തം: സിഗ്നൽ സംവിധാനം പാളിയത് വീഴ്ച
Share


National News – രാജ്യത്തെ നടുക്കി ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു.
900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്.
മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത. പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിലെ പിഴവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടതായി കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.

പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലുണ്ടായത് എന്ന് റയിൽവേ മന്ത്രാലയം അറിയിച്ചു.
ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.

Breaking Newsgoogle newsindiaKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsnational news
2
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.04.2025 - 00:48:14
Privacy-Data & cookie usage: