മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്തകളെ തള്ളി ഉമര്‍ ഫൈസി മുക്കം. പൊട്ടിത്തെറി എന്നാണ് വാര്‍ത്ത കണ്ടത്. പറയുന്നത് കേട്ടാല്‍ അവിടെ പടക്കം കൊണ്ട് പോയി പൊട്ടിച്ചത് പോലെയുണ്ടെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറയില്‍ ഒന്നുമുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ ചിലരാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും വഹാബികളാണ് അതിന് കൂട്ട് നില്‍ക്കുന്നതെന്നും ഉമര്‍ ഫൈസി പറഞ്ഞു.