Kerala News Today-തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്കടിയിൽനിന്നു മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു.
വരന്തരപ്പിള്ളി, തൃക്കൂര്, അളഗപ്പനഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെ മുഴക്കവും പ്രകമ്പനവും ഉണ്ടായത്.
എന്നാൽ ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിൻ്റെ തുടർച്ച തന്നെയാണെന്നാണ് നിഗമനം.
രണ്ടു സെക്കൻഡ് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു പ്രകമ്പനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ പ്രകമ്പനം അനുഭവപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ പ്രതിഭാസം അനുഭവപ്പെട്ടത്.
തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് പ്രകമ്പനം. രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണൽ സെൻറർ ഫോർ സീസ്മോളജിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞിരുന്നു.
Kerala News Today