Latest Malayalam News - മലയാളം വാർത്തകൾ

സെമിനാറിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എം വി ഗോവിന്ദൻ

Kerala News Today-കോഴിക്കോട്: ഏകവ്യക്തി നിയമത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
സിപിഎം ജനറല്‍ സെക്രട്ടറി നേരിട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ആരെയെങ്കിലും പ്രത്യേകം ക്ഷണിക്കേണ്ടതില്ല.
പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. ഇത് തുടക്കമാണെന്നും കണ്ണൂരിലടക്കം കേരളമൊട്ടാകെ നിരവധി പരിപാടികള്‍ ഇനി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സെമിനാറില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് എന്തിനെന്ന് അറിയില്ല, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയാണ് സെമിനാര്‍ പങ്കെടുപ്പിച്ചത്. കോഴിക്കോട് സെമിനാറില്‍ പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഏകസിവില്‍ കോഡ് വിഷയത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
എല്ലാവരും ഇവിടെ തന്നെ പങ്കെടുക്കേണ്ടതില്ല. നേരത്തെ ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടുനിന്നെന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങള്‍. എന്നിട്ട് ജയരാജന്‍ ജാഥയില്‍ പങ്കെടുത്തില്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു.

ഇത് എല്‍ഡിഎഫ് പരിപാടിയല്ലെന്നും ഇതില്‍ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ഗേവിന്ദന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയും കര്‍ഷക സംഘം ജില്ലാ നേതാവുമായ ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായും പോഷക സംഘടനകള്‍ അടക്കമുള്ളവയുടെ ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചതായും ഗോവിന്ദന്‍ പറഞ്ഞു.
ഇത് സംഘടനാ നടപടിയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് തോന്നിയപോലെ പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.