Latest Malayalam News - മലയാളം വാർത്തകൾ

സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കും; നിലപാടിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

Kerala News Today-പാലക്കാട്: സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തില്‍ മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാത്രമാണ് മറുപടി പറഞ്ഞത്.
എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അത് പറയുമെന്നും അത് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു.
ദേശീയ മാധ്യമങ്ങളിൽ വിഷയം വലിയ തോതിൽ ചർച്ചയാവുകയും മലയാള ദിനപ്പത്രങ്ങൾ മുഖപ്രസംഗം എഴുതി പാർട്ടിയുടെയും സർക്കാരിൻ്റെയും നിലപാടിനെ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദൻ്റെ നിലപാട് മാറ്റം.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.