Latest Malayalam News - മലയാളം വാർത്തകൾ

സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി ; വധു ഉത്തര കൃഷ്ണൻ

Music director Sushin Shyam gets married; Bride Uttara Krishnan

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്.

2014ല്‍ സപ്തമശ്രീ തസ്ക്കരാ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സുഷിൻ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു.

Leave A Reply

Your email address will not be published.