Kerala News Today-തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എംഎൽഎ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. ഇന്ന് രാവിലെ യുഡിഎഫിൻ്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധ വേദിയിലാണ് സംഭവം. വേദിയിലുണ്ടായിരുന്ന നേതാക്കൾ ഉടൻതന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് നേതാക്കൾ അറിയിച്ചു.
പ്രസംഗം തുടങ്ങി അധികം സമയമാവുന്നതിന് മുമ്പ് തന്നെ എം.കെ മുനിർ കുഴഞ്ഞു വീഴുകയായിരുന്നു. സി പി ജോൺ പ്രസംഗിച്ചതിന് ശേഷമാണ് മുനീർ പ്രസംഗിക്കാനായി എത്തിയത്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ലെന്നുമായിരുന്നു എം.കെ മുനീർ മറ്റ് നേതാക്കളോട് പറഞ്ഞത്.
Kerala News Today