Latest Malayalam News - മലയാളം വാർത്തകൾ

എഐ ക്യാമറ വിവാദം: വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്

Kerala News Today-തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെല്‍ട്രോണിൻ്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഉപകരാറിനെ പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉയർന്നു വന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തൽ. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയത്. സേഫ് കേരളക്കുളള ടെണ്ടർ നടപടികൾ സിഡബ്ലിയുസി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണ്. ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.