സെൻസറിങ് കഴിഞ്ഞു; ഡിസംബർ 29 ന് മീരാ ജാസ്മിൻ, നരേൻ ജോഡികളുടെ ‘ക്വീൻ എലിസമ്പത്ത്’ തിയേറ്ററിൽ

schedule
2023-12-20 | 12:45h
update
2023-12-20 | 12:45h
person
kottarakkaramedia.com
domain
kottarakkaramedia.com
സെൻസറിങ് കഴിഞ്ഞു; ഡിസംബർ 29 ന് മീരാ ജാസ്മിൻ, നരേൻ ജോഡികളുടെ 'ക്വീൻ എലിസമ്പത്ത്' തിയേറ്ററിൽ
Share

ENTERTAINMENT NEWS :മലയാളത്തിന്റെ എവർഗ്രീൻ കോമ്പോ ആയ മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂൻ എലിസബത്ത്’ ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്. ഡിസംബർ 29 ന് തിയെറ്ററുകളിലെത്തുന്ന ചിത്രം ഒരിടവേളക്ക് ശേഷമുള്ള മീരാ ജാസ്മിന്റെ മടങ്ങി വരവ് കൂടിയാണ്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാർ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും, എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ശ്വേത മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്തി’ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മീരാ ജാസ്മിൻ.

അർജുൻ ടി. സത്യനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി.എം.: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം. ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ.

Breaking NewsEntertainment newsgoogle newskerala newsKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
10
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.02.2025 - 08:34:22
Privacy-Data & cookie usage: